കാലത്തിന്റെ പിറകെ നാം
കണ്ണുമടച്ചു നടക്കുമ്പോള്‍
കേഴുന്നോരു കുട്ടിയുടെ
കണ്ണീര് ഒപ്പാന്‍ ആളില്ല
സോമാലിയയില്‍ ഭക്ഷണ-
മില്ലാതുഴരുന്നോരു കാലമിത്
ഭാരതമെന്നാല്‍ പട്ടിണിതന്നുടെ
നാടായിട്ടും മാറുന്നു
ഗാസയിലും ഈ ബോംബെയിലും
യുദ്ധങ്ങള്‍ക്ക് കുറവില്ല
കാശ്മീരെന്നാല്‍ തോക്കുകള്‍
തന്നുടെ സമ്മേളനമായ്തുടരുന്നു
കാര്‍ഗിലിലും കുരുഭൂമിയിലും
വെടിനാദത്തിനു കുറവില്ല
കവികള്പുകഴ്ത്തും കേരളനാടും
കടക്കെനിയാല് വഴി മുട്ടുന്നു
ജീവിതലഹരിയിലാരാടുന്നൊരു
കൂട്ടര് നമ്മളിതോര്ത്തിടുക
ദാരിദ്ര്യത്തിന് നെരുകയിലായ്
വീണുകിടക്കും ചിലരുണ്ട്
അവര്‍ക്കുവേണ്ടി കരുതുക നാം
കണ്ണീര്‍പൂക്കള്‍ ഇതെങ്ങിലുമേ